ശബരിമല വിഷയത്തിൽ സന്ദീപിനോട് പറയാനുള്ളത്
ശബരിമലയിൽ യുവതികൾക്ക് നിയന്ത്രണം എന്തുകൊണ്ട് എന്ന് ഒരു സന്ന്യാസി എന്ന് സ്വയം വിളിക്കുന്ന ആളിനു വിവരിച്ച് കൊടുക്കേണ്ടി വരുന്നത് മഹാകഷ്ടമാണ്, എങ്കിലും പറയാം . ബ്രഹ്മവാദിയായിരുന്ന വിവേകാനന്ദ സ്വാമികൾ സ്വന്തം ഗുരുവിനെ ആദ്യമായി കണ്ടപ്പോൾ ചോദിച്ചത്, "താങ്കൾ ഈശ്വരനെ കണ്ടിട്ടുണ്ടോ?" എന്നാണ്. ആ ചോദ്യത്തിന് , "നിന്നെ കാണുന്ന അത്ര വ്യക്തതയില്‍ ഞാന്‍ ഈശ്വരനെയും കാണുന്നു" എന്ന് അസന്നിഗ്ധമായി മറുപടി പറഞ്ഞുകൊണ്ടാണ് വെറുമൊരു പൂജാരിയായിരുന്ന അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണദേവൻ നരേന്ദ്രനെ വരവേറ്റത്. രാമകൃഷ്ണദേവനെ താങ്കൾ അംഗീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ശ്രീരാമകൃഷ്ണ വചനാമൃതത്തിലെ ഒരു ഭാഗമാണ് ഈ കൊടുത്തിരിക്കുന്നത് . സന്ന്യാസിയുടെ കഠിന നിയമങ്ങളെ പറ്റി പറയുന്ന ഒരു ഭാഗം താങ്കളുടെ വ്യക്തിജീവിതത്തെ പറ്റിയല്ല , അയ്യപ്പനെ പറ്റിയാണ് പറഞ്ഞ് വരുന്നത്. സകലതും ഉപേക്ഷിച്ച്, കാനനത്തിനു നടുവിൽ യോഗാവസ്ഥയിൽ കഴിയുന്ന സന്ന്യാസി തുല്ല്യനായ അയ്യപ്പനെന്ന സങ്കൽപ്പത്തെ പറ്റി താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ആ സങ്കൽപത്തിനു പിന്നിലെ താൽപര്യം എന്താണെന്ന് മനസ്സിലായിക്കാണും എന്ന്...