സത്യാന്വേഷിയും ജ്യോതിഷവും

സത്യാന്വേഷിയും ജ്യോതിഷവും 


വേദങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു ശാസ്ത്രമാണ് ജ്യോതിഷം .. അതിനാൽ തന്നെ അതിനെ ഞാൻ അങ്ങനെ പൂർണ്ണമായി നിരാകരിച്ചിരുന്നില്ല....
എന്നാൽ സത്യാന്വേഷകർ  ഇത്തരം വിശ്വാസങ്ങളെ വച്ചു പുലർത്തരുതെന്ന്  വിവേകാനന്ദസ്വാമികൾ  അസനിദ്ധമായി പറഞ്ഞിട്ടുണ്ട് ....
അതിനാൽ  ആഭാഗത്തേക്ക്  തിരിഞ്ഞ്  നോക്കിയിരുന്നില്ല ... കാര്യങ്ങൾ  അങ്ങനെ സുഖകരമായി മുന്നോട്ട്‌  പോയിക്കൊണ്ടിരുന്നു ....
എന്നാൽ‌ എന്റെ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ‌ എന്റെ മാതാപിതാക്കൾ എന്റെ ജാതകവുമായി ഒരു ജ്യോതിഷിയെ സമീപിക്കുകയുണ്ടായി ...
അവസാനം എന്റെ ഭൂതം ഭാവി വർത്തമാനം  തൊട്ട്‌  എന്റ് മനസ്സിലെ ചില ചിന്തകളെ പറ്റി വരെ ആ ദുഷ്ടൻ എന്റെ മാതാപിതാക്കളോട്‌  പറഞ്ഞുകളഞ്ഞു ....
പക്ഷേ‌ ഒരാറുമാസത്തിനകം ആ ജ്യോതിഷി പറഞ്ഞ പല കാര്യങ്ങളും‌ സത്യമായി വന്നപ്പോൾ അതെന്നെ ചിന്തിപ്പിക്കാൻ‌ തുടങ്ങി ..

ഇതെന്താ കഥ മുഴുവൻ എഴുതി വച്ചിട്ട്‌ ആളെ പറ്റിക്കലാണോ ജീവിതം‌‌ ??

ഇപ്പോഴിതാ കുറേ കാലങ്ങൾക്ക് ശേഷം ഒരു നിഗമനം എന്നിൽ ഉരുത്തിരിഞ്ഞ്  വന്നിരിക്കുന്നു...
അകാരണമായി  എന്നിലേക്കെത്തിയ ഒരു അറീവാണ് ഇത് ..  ഇതിന്  യാതൊരു സൈദ്ധാന്തിക പിൻബലവുമില്ല ..

നിഗമനം എന്താണെന്ന്  വച്ചാൽ ..
ജ്യോതിഷവും സത്യമാണ് , എന്നാൽ  മനുഷ്യന്റെ ഇച്ഛശകതി/സ്വാതന്ത്ര്യവും സത്യമാണ് ....
എങ്ങനെയെന്ന് വച്ചാൽ ഭൗതിക ശാസ്ത്രത്തിൽ നിന്ന് ഒരു ഉപമ എടുത്താൽ  Newton ന്റെ ചലന നിയമവും Eiensten ന്റെ തിരുത്തും പോലെ ..

മറ്റൊരു ഉദാഹരണം പറഞ്ഞാൽ കുറേ‌ നേരമായി  ഓടിക്കൊണ്ടിരിക്കുന്ന ഒരു ജീവി, ആ ജീവി കഴിഞ്ഞ ഒരുമണിക്കൂർ‌ എത്രയൊക്കെ വേഗതയിലാണ്  ഓടിയതെന്ന്  നമുക്ക്  അറിയാമെന്ന്  വക്കുക,..
ആ ജീവി സഞ്ചരിച്ച  ദിശയും നമുക്ക് അറിയാമെന്ന് വക്കുക .. ഇത്രയും അറിവ് വച്ച്  നമുക്ക് ആ ജീവി അടുത്ത അര മിനുട്ടീൽ എവിടെയാകും  എന്ന്  പ്രചിക്കാൻ പറ്റില്ലേ‌ ....
എന്നാൽ ആ ജീവി സ്വന്തം സ്വാതന്ത്ര്യം ഉപയോഗിക്കാൻ തുടങ്ങുന്ന നിമിഷം പ്രവചനം‌ തെറ്റാൻ തുടങ്ങുന്നു ..

അതുപോലെ  ജ്യോതിഷത്തിന്റെ അടിസ്ഥാനം‌  ഒരാളുടെ പ്രാരബ്ധ കർമ്മങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ് എന്റെ വിശ്വാസം ..
ഒരാളുടെ ഈ ജന്മം‌ പൂർവ്വജന്മങ്ങളിലെ കാലയളവുമായി തട്ടിച്ച് നോക്കുമ്പോൾ അതി നിസ്സാരമാണ്.... അപ്പൊ ഈ അനുമാനം ശരിയാണ്..  പക്ഷേ‌ സ്വന്തം സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ഒരാളെ സമ്ബന്ധിച്ച് ഇത് തെറ്റാൻ തുടങ്ങുന്നു..

ഭൗതിക ലോകത്തിലെ സാധാരണ വസ്തുക്കളെ സമ്ബന്ധിച്ച്  Newton ന്റെ നിയമങ്ങൾ  ശരിയാണ് .... എന്നാൽ സൂക്ഷമമായി പോകും  തോറൂം‌ അത്  തെറ്റുന്നു ..
 പ്രവചനത്തിലെ 'ഉറപ്പ് '  വെറുമൊരു 'സാധ്യത ' മാത്രമായി മാറുന്നു....
അതുപോലെ പൂർണ്ണമായും  മായയിൽ അധീനരായി കഴിയുന്നവരെ സം‌‌ബന്ധിച്ച്  ജ്യോതിഷം ശരിയാകം .... എന്നാൽ ഒരു സത്യാന്വേഷി/മായയെ അതിവർത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയെ സം‌‌ബന്ധിച്ച്  അത് തെറ്റി തുടങ്ങും‌..

അതിനാൽ ഒരു ഈശ്വരാന്വേഷി ഒരിക്കലും ജ്യോതിഷത്തെ പറ്റി ചിന്തിക്കണ്ട ആവശ്യമില്ല .. അഥവാ പ്രവചനങ്ങൾ നമ്മിൽ പ്രവർത്തിക്കുന്നു എന്ന് കണ്ടാൽ  നമ്മുടെ അവസ്ഥ തിരിച്ചറിയുക .. ഓട്ടത്തിന്റെ വേഗത കൂട്ടുക ..

സ്വന്തം വിധിയെ തിരുത്താൻ  ശ്രമിച്ച മാർക്കണ്ഡേയന്റെ കഥയും
ശിഷ്യമാരുടെ വിധിയിൽ ഇടപെടുന്ന ഉന്നതരായ ആധ്യാത്മിക ഗുരുക്കൻമാരുടെ കഥകളും  എല്ലാം  ഇത്  ശരിവക്കുനു ....

Comments

Popular posts from this blog

Creating a bootable windows USB from Linux

Calibrating PIC microcontroller internal oscillator