സത്യാന്വേഷിയും ജ്യോതിഷവും
സത്യാന്വേഷിയും ജ്യോതിഷവും വേദങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു ശാസ്ത്രമാണ് ജ്യോതിഷം .. അതിനാൽ തന്നെ അതിനെ ഞാൻ അങ്ങനെ പൂർണ്ണമായി നിരാകരിച്ചിരുന്നില്ല.... എന്നാൽ സത്യാന്വേഷകർ ഇത്തരം വിശ്വാസങ്ങളെ വച്ചു പുലർത്തരുതെന്ന് വിവേകാനന്ദസ്വാമികൾ അസനിദ്ധമായി പറഞ്ഞിട്ടുണ്ട് .... അതിനാൽ ആഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല ... കാര്യങ്ങൾ അങ്ങനെ സുഖകരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു .... എന്നാൽ എന്റെ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ എന്റെ മാതാപിതാക്കൾ എന്റെ ജാതകവുമായി ഒരു ജ്യോതിഷിയെ സമീപിക്കുകയുണ്ടായി ... അവസാനം എന്റെ ഭൂതം ഭാവി വർത്തമാനം തൊട്ട് എന്റ് മനസ്സിലെ ചില ചിന്തകളെ പറ്റി വരെ ആ ദുഷ്ടൻ എന്റെ മാതാപിതാക്കളോട് പറഞ്ഞുകളഞ്ഞു .... പക്ഷേ ഒരാറുമാസത്തിനകം ആ ജ്യോതിഷി പറഞ്ഞ പല കാര്യങ്ങളും സത്യമായി വന്നപ്പോൾ അതെന്നെ ചിന്തിപ്പിക്കാൻ തുടങ്ങി .. ഇതെന്താ കഥ മുഴുവൻ എഴുതി വച്ചിട്ട് ആളെ പറ്റിക്കലാണോ ജീവിതം ?? ഇപ്പോഴിതാ കുറേ കാലങ്ങൾക്ക് ശേഷം ഒരു നിഗമനം എന്നിൽ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നു... അകാരണമായി എന്ന...